തണ്ണിത്തോട് ഏഴാംതലയിൽ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ ദിലീപിന്റെ മരണ വാർത്ത ഏറെ വേദനയോടെയാണ് അറിയാനിടയായത്.
വന്യമൃഗ ആക്രമണം കാരണം മലയോര കർഷകർക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് ഏത് നിമിഷവും മരണം സംഭവിക്കാമെന്ന ഭീകര അവസ്ഥയാണ്. മരണപ്പെട്ട ദിലീപിന്റെ മൃതദേഹം പോലും എടുക്കാൻ കഴിയാതെ എഴുപതോളം കാട്ടാനകൾ ഉണ്ടായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ എന്നോട് പറഞ്ഞത്. മനുഷ്യ ജീവന് സംരക്ഷണം നൽകാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണം. ദിലീപിന്റെ കുടുംബത്തിന് അടിയന്തര സഹായം നൽകാൻ സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെടുന്നു.
ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..