Loading...
blog

ആന്റോ ആന്റണിയുടെ വിജയത്തിൽ ആഹ്ലാദം

മുണ്ടക്കയം ∙ പത്തനംതിട്ട മണ്ഡലത്തിൽ ആന്റോ ആന്റണിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് ആഹ്ലാദ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എസ്.രാജു അധ്യക്ഷത വഹിച്ചു. ഷാജി അറത്തിൽ, ടി.സി.ഷാജി, സിജു കൈതമറ്റം, നൗഷാദ് ഇല്ലിക്കൽ, ബോബി കെ.മാത്യു, ബെന്നി ചേറ്റുകുഴി, ജിനീഷ് മുഹമ്മദ്‌, ജിജി നിക്കോളാസ്, കെ.കെ.ജനാർദനൻ, റെമിൻ രാജൻ, വി.ടി.അയൂബ് ഖാൻ, ഹാറൂൺ മഠത്തിൽ, ബിനോയ്‌ കുടിപറമ്പിൽ, ഷമീർ ചെളിക്കുഴി, സിനിമോൾ തടത്തിൽ, ജാൻസി തൊട്ടിപ്പാട്ട്, രഞ്ജിത് ഹരിദാസ്, സാബു മടിക്കാങ്കൽ, ബാരിഖ്, എ.ജെ.ജോൺ, റോസമ്മ ജോൺ, ജമാൽ, കെ.എം.ഓസ്റ്റിൻ, കെ.എൻ.സുദർശൻ, ബിനു കെ.തോമസ്, എൻ.ആർ.സുരേഷ്, ടി.ഡി അരവിന്ദാക്ഷൻ, കെ.കെ.സുരേഷ് കുമാർ, കോശി, രാധാമണി സുകുമാരൻ റോസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.

കാഞ്ഞിരപ്പള്ളി ∙ ആന്റോ ആന്റണിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഐഎൻടിയുസി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ടൗൺചുറ്റി ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് റസിലി തേനംമാക്കൽ, റീജനൽ വൈസ് പ്രസിഡന്റ് അജ്മൽ പാറയ്ക്കൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, റസിലി ആനിത്തോട്ടം, നൗഷാദ് കാവുങ്കൽ, ഫസിലി കോട്ടവാതുക്കൽ, സുനിൽ മാന്തറ, റോബിൻ ആക്കാട്ട്, നവാസ് ആനിത്തോട്ടം, ബിജു തമ്പലക്കാട്, നാദിർഷാ പൂതക്കുഴി എന്നിവർ നേതൃത്വം നൽകി.

 

ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..

- Benyamin

Top Related Post