Loading...
blog

വിജയാഹ്ലാദത്തിൽ യുഡിഎഫ്

അടൂർപത്തനംതിട്ട ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ അടൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി യുഡിഎഫിന് ഭൂരിപക്ഷം. പ്രാഥമിക കണക്കുകളനുസരിച്ച് 2266 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. യുഡിഎഫിലെ ആന്റോ ആന്റണിക്ക് 51313 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിലെ ഡോ. ടി.എം. തോമസ് ഐസക്കിന് 49047 വോട്ടും എൻഡിഎയ്ക്കു 38740 വോട്ടുമാണ് ലഭിച്ചത്. 2019–ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും എൽഡിഎഫിനായിരുന്നു ഭൂരിപക്ഷം. 2019–ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തു പോയിരുന്ന യുഡിഎഫാണ് ഇക്കുറി മുന്നേറ്റം നടത്തി ഒന്നാമത് എത്തിയത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു എൻഡിഎ ഇക്കുറി 3–ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021–ലെ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ ഇപ്പോഴത്തെ ഡപ്യൂട്ടി സ്പീക്കർ എൽഡിഎഫിലെ ചിറ്റയം ഗോപകുമാർ 2962 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു നേടിയിരുന്നത്.



അടൂർപത്തനംതിട്ട ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് അടൂരിൽ യുഡിഎഫ് പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ഏഴംകുളം അജു, പഴകുളം ശിവദാസൻ, ഷൈജു ഇസ്മായിൽ, എസ്. ബിനു, ബിനു എസ്. ചക്കാലയിൽ, നിസാർ കാവിളയിൽ, ഷിബു ചിറക്കരോട്ട്, കെ.വി.രാജൻ, ഡി.ശശികുമാർ, പൊന്നച്ചൻ മാതിരംപള്ളിൽ, ഓലിക്കുളങ്ങര സുരേന്ദ്രൻ, സന്തോഷ് കൊച്ചുപനങ്കാവിൽ, ബേബി ജോൺ, കുഞ്ഞൂഞ്ഞമ്മ ജോസഫ്, റീനസാമുവൽ, ബിന്ദുകുമാരി, ലാലി സജി, അനു വസന്തൻ

ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..

- Benyamin

Top Related Post