കടമ്മനിട്ട∙ ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 9.5 ലക്ഷം രൂപ അനുവദിച്ച്, കടമ്മനിട്ട ഫാമിലി ഹെൽത്ത്‌ സെന്ററിനു വാങ്ങി നൽകിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ആന്റോ ആന്റണി എംപി നിർവഹിച്ചു. നാരങ്ങാനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനി സോമരാജൻ അധ്യക്ഷത വഹിച്ചു. കടമ്മനിട്ട കരുണാകരൻ, ഫിലിപ്പ് അഞ്ചാനി, റെജി തോമസ്, ബെന്നി ദേവസ്യാ, എം.ആർ.രമേശ്‌, ഷീജാമോൾ, മെഡിക്കൽ ഓഫിസർ ജെ.എസ്.ബോണി, പിആർഒ പ്രിൻസ് ഫിലിപ്പ്, പൊന്നമ്മ മാത്യു എന്നിവർ പ്രസംഗിച്ചു.
ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്..